Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...
ഇതൊരു പ്രണയകാവ്യമാണ് .പാതി വഴിയിൽ ശ്വാസം നിലച്ച ,ജീവൻ അകന്നു പോയ  ഒരു പ്രണയ കാവ്യം.ഈ കാവ്യത്തിൽ ഞാനും നീയും ഉണ്ടായിരുന്നില്ല  മറിച്ചു നമ്മളെ ഉണ്ടായിരുന്നുള്ളു .പക്ഷെ സ്വരചേർച്ച ഇല്ലാതെ പാതി മുറിഞ്ഞുപോയ പാട്ടുപോലെ നമ്മളും എന്നോ എവിടെവെച്ചോ   മുറിഞ്ഞു പോയി .അകന്നിരിക്കുന്ന കണ്ണികൾ എങ്കിലും നമ്മുടെ ഉള്ളിൽ ഇന്നും സ്നേഹം തുടിക്കുന്നു.തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് നമ്മുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു .ഇനി ഒരിക്കലും ഈ കാവ്യം പൂർണ്ണമാവില്ല  എന്നതാണ് യാഥാർത്ഥ്യം   .പക്ഷെ അപൂർണമായ  ഈ കാവ്യം എന്നും എൻറ്റെ ഹൃദയത്തിൽ മായാതെ കിടപ്പുണ്ടാവും .എന്റ്റെ കാവ്യത്തിലും മനസ്സിലും അന്നും ഇന്നും നീ എന്റ്റെ പ്രണയിനി തന്നെ ആയിരിക്കും.ഒന്നും മാറിയിട്ടില്ല .എന്നിൽ ഇനി ഒന്നും മാറുകയുമില്ല ...അതെ...അന്നും ഇന്നും എന്നിലെ നിനക്ക് മാറ്റമില്ല.
ശുഭം 

Comments

Post a Comment