Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...

തണൽ



ഇലകളുതിരും ആ മരച്ചുവട്ടിൽ നിന്നു 
ഒരു വാക്കു മിണ്ടാതെ നീ അകലവേ 
അന്യനായി ഏകനായി എൻ ജീവിതയാത്രയിൽ 
ആരാരുമില്ലിനി ഞാൻ ഞാൻ മാത്രമായി 
സ്നേഹരാഹിത്യത്തിൻ എരിവെയിലിൽ 
പൊരിഞ്ഞു ഞാൻ 
തണൽ തന്ന നീയെന്ന വൃക്ഷമോ 
ഇന്നെങ്ങോ മറഞ്ഞുപോയി 
സ്നേഹവൃക്ഷത്തിൻ ഇലകൾ തീർത്തൊരാ 
കനവുകൾ നിനവുകൾ എന്തേ കരിഞ്ഞുപോയി 
നാം തീർത്ത തരുവിൻറ്റെ കൊമ്പിലിരുന്നൊരാ 
കിളികൾ  ഇതെങ്ങോ പറന്നകന്നു പോയി 
ആരാരുമില്ലിനി എൻ  ജീവിതപാതയിൽ 
തുണയായി താങ്ങായി ഇനി ആരുമില്ല 
ജീവിതയാത്രയിനി മുന്നോട്ടു നീക്കുവാൻ 
നിൻ തണൽ മരം തന്ന ഓർമ്മ മാത്രം 
മറുവാക്ക് മിണ്ടാതെ നീ നടന്നകന്നൊരാ 
നിൻ ചിത്രമെന്നുള്ളിൽ മായാത്തൊരോർമ്മയായി 
പൂഴിമണ്ണിൽ നിൻ കാല്പാടു തീർത്തൊരാ 
മുദ്രകളത്രയുമെൻ ഹൃദയത്തിലാണു താൻ 
ഇല്ലേ വരില്ലേ ,ഈ മരച്ചുവട്ടിൽ 
നാം ആദ്യമായി കണ്ടൊരാ ആൽമരചുവട്ടിൽ 
ഹൃദയകോണിൽ എവിടെ  നിന്നോ 
നീ തിരികെയെത്തുമെന്നൊരു മന്ത്രണം 
നീ തനിച്ചാക്കിയ ആ  മരച്ചുവട്ടിൽ 
കാലങ്ങളത്രയും നിനക്കായ് കാക്കവേ 
എന്നുള്ളിലെരിയുന്ന അഗ്നിതൻ ചൂടിന് 
കുളിരേകാൻ നിൻ സ്നേഹത്തണൽ മാത്രം 

Comments