Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...

"BEAUTY OF THE SHADOWS"

Related image
"വെളിച്ചത്തെ മനോഹരമാക്കുന്ന ഇരുളിൻറ്റെ സൗന്ദര്യത്തെ തേടി ആ പെൺകുട്ടി യാത്രയായി .എല്ലാവരും മറന്നുപോകുന്ന നിഴലിൻറ്റെ സൗന്ദര്യത്തെ തേടി... .തന്നെ താനാക്കി മാറ്റിയത് തെളിഞ്ഞിരിക്കുന്നവയല്ല മറിച്ചു മറഞ്ഞിരിക്കുന്നവയാണ് എന്ന് തിരിച്ചറിയാൻ അൽപ്പം വൈകി പോയി എങ്കിലും ഇനിയെങ്കിലും ആ നിഴലിനെ സ്നേഹിക്കാൻ അവൾ തീരുമാനിച്ചു.നിഴലിൻറ്റെ തോൾ ചാരി ,വെളിച്ചം മറച്ച ഇരുളിനെ കൂട്ടുപിടിച്ചു മിഥ്യയെയും യാഥാർഥ്യത്തെയും വേർതിരിക്കാൻ തലപുകക്കാതെ ഒരു പുതിയ ലോകം അവൾ പണിതുയർത്തി .മനസ്സിനെ അലട്ടികൊണ്ടിരുന്ന നൂറായിരം ചോദ്യങ്ങൾക്കു ആ ലോകം കൊണ്ട് അവൾ വിരാമമിട്ടു .സന്തോഷം വെളിച്ചത്തിലധികം ഇരുൾ തരുന്നു എന്ന കണ്ടെത്തലോടെ ...."

Comments