Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായ

നിധിവേട്ട

തെക്കു  തെക്കെവിടെയോ അമൂല്യമായ ഒരു നിധി ഉണ്ടെന്നു കേട്ട് ഒരു പെൺകുട്ടി നിധിവേട്ടക്ക് തയ്യാറായി. എന്താണ് ആ  നിധി എന്ന് ആർക്കും അറിയില്ല.അത് സ്വർണമാണോ മാണിക്യം ആണോ വൈരം ആണോ അതോ പണ്ട് ഏതെങ്കിലും  രാജാക്കന്മാർക്ക് നഷ്‌ടമായ വിലമതിക്കാൻ ആവാത്ത മറ്റെന്തെങ്കിലും വസ്തുക്കളാണോ എന്നും തിട്ടമില്ല.അറിയാവുന്നതു ഇത്രമാത്രം.ഈ നിധി കൈക്കലാക്കണമെങ്കിൽ  അതിശ്രേഷ്ഠമായ  ഒരു വിദ്യ കൈവശപ്പെടുത്തിരിക്കണം.എന്താണ് ആ  വിദ്യ എന്നല്ലേ??."ഒരു ചെറു പുഞ്ചിരിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചിന്തകളുടെ പൊരുൾ വ്യാഖ്യാനിക്കാൻ ഉള്ള കഴിവുണ്ടായിരിക്കണം.അവൾ പരീശീലനം ആരംഭിച്ചു .ചുറ്റുമുള്ള ഓരോ വ്യക്തിയുടെയും ചിരിക്കു പിന്നിൽ ഉള്ള പൊരുൾ കണ്ടെത്താൻ അവൾ നന്നേ പാടുപെട്ടു .പതുക്കെ പതുക്കെ പുഞ്ചിരികളിൽ മറഞ്ഞിരിക്കുന്ന കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിഷമയവും അവൾക്കു തെളിഞ്ഞു വരുന്നതായി തോന്നി .അവൾക്കു ആരെയും വിശ്വാസം ഇല്ലാതെ ആയി .തന്നെ സമീപിക്കുന്ന ഓരോ വ്യക്തികളെയും സംശയത്തിൻറ്റെ  നിഴലിട്ട് അവള് സ്വയം കറുപ്പിച്ചു .അന്ന് വരെ അവൾക്കു ചുറ്റും അവള് കണ്ടെത്തിയിരുന്ന പ്രകാശ വലയം എന്നേക്കുമായി അവൾക്കു നഷ്ടമായി .ഈ നഷ്ടങ്ങൾ അവൾക്കു മുന്നിൽ തുറന്നത്  പലർക്കും അന്യമായ പുതിയ ഒരു അറിവിൻറ്റെ  ഭണ്ഡാരം ആണ് ."അമൂല്യമായ എന്തെങ്കിലും സ്വന്തമാക്കണമെങ്കിൽ അമൂല്യമായ മറ്റെന്തെങ്കിലും കൈമോശം വരുത്തണം എന്ന അറിവ്".
ശുഭം 

Comments