Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...

നഷ്ട സൗഹൃദം

രണ്ട് സുഹൃത്തുക്കൾ അവർ തമ്മിലുള്ള സ്നേഹം തൂക്കി നോക്കാൻ തീരുമാനിച്ചു. സ്നേഹത്തിന്റെ അളവ് എങ്ങനെ കണക്ക് കൂട്ടണമെന്ന് അവർ തലപുകഞ്ഞാലോചിച്ചു.നീണ്ട ആലോചനയ്ക്ക് ശേഷം ഒരാൾ പറഞ്ഞു,"കൃതൃം അളവ് കണ്ടെത്തുക  പ്രയാസം തന്നെ.നമുക്ക് ആർക്കാണ് സ്നേഹം കൂടുതൽ എന്ന് നോക്കാം".കൂട്ടുകാരൻ പറഞ്ഞതു ശരിയാണെന്ന് രണ്ടാമനും തോന്നി.നാൾ വരെ അവർ അന്യോനം ചെയ്ത സഹായങ്ങൾ കീറിമുറിച്ച് നിരത്തിവച്ചു.എണ്ണം തുലൃം.നിരത്തിവച്ചവയുടെ വലിപ്പം നോക്കി വിജയിയെ പ്രഖ്യാപിക്കാമെന്നായി.വലിപ്പത്തെ ചൊല്ലി തർക്കമായി,തല്ലായി.അന്നുവരെ പടുത്തയർത്തിയ സ്നേഹത്തിൻ്റെ ചില്ല് കൊട്ടാരം ഒറ്റ നിമിഷം കൊണ്ട് തകർന്നടിഞ്ഞു.ഇങ്ങനെയൊന്ന് തക്കം പാർത്തിരുന്നവർ ചേരി തിരിഞ്ഞ് നീ ആണ് ജയിക്കേണ്ടത് എന്ന് മന്ത്രിച്ചു കൊണ്ടേയിരുന്നു.ഒടുവിൽ ഉറ്റ സുഹൃത്തുക്കൾ, തല്ല് കൂടിയ കാരണം വലിച്ചെറിഞ്ഞ് രണ്ടു വഴിക്ക് പിരിഞ്ഞു.
ഇതിൽ ജയിച്ചതാര്??സ്നേഹത്തെയും സൗഹൃദത്തെയും തോല്പിച്ച് അങ്ങകലെ ദുരഭിമാനം പൊട്ടിചിരിക്കുന്നുണ്ടായിരുന്നു.വീണ്ടും തെറ്റിദ്ധാരണ വലിച്ചു മുറുക്കി കൊന്ന രണ്ട് പരിശുദ്ധ ഹൃദയങ്ങൾ.

Comments

  1. New online slots casino no deposit bonus - JM Hub
    Welcome to Casino UK! New online slots casino no deposit 경상남도 출장샵 bonus, which 세종특별자치 출장마사지 you can 서귀포 출장마사지 play 시흥 출장마사지 on 양산 출장안마 any device. No deposit bonus, casino bonuses and

    ReplyDelete

Post a Comment