Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...

ചിതറിയ ചിന്തകൾ :"കണ്ണുനീർതുള്ളികളെ നിങ്ങള്ക്ക് വിട"

മഴ തോർന്ന മാനവും മാനത്ത് വിടർന്ന മഴവില്ലും എന്നുംഓർമ്മയിൽ  നിറം മങ്ങാതെ  ഉണ്ടാവുമെന്നു  കരുതിയതാണ്.കവിഞ്ഞൊഴുകുന്ന പുഴയും യൗവനത്തിലെ പ്രിയസഖിയായിരുന്ന മരത്തണലും   എന്നും ഓർമ്മയിൽ പച്ചവിരിച്ച് നില്പുണ്ടാവും എന്ന് നിരീച്ചതാണ് .പക്ഷെ നിറം മങ്ങിയ തുണിയിൽ തുന്നി ചേർത്ത ചിത്രവേല പോലെ ഇന്ന് തന്റ്റെ ഓർമ്മകൾക്ക് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു .ഓർമ്മകൾക്കും ജരാനരകൾ ബാധിച്ചിരിക്കുന്നു. അവൾ പഴയകാലത്തെ കുറിച്ച് ഓർത്തു .ഏഴ് വയസ്സുകാരി  പാവാടക്കാരിയിൽ അച്ഛൻ സമ്മാനിച്ച വർണ്ണകടലാസ്സിൽ തീർത്ത പട്ടം ആദ്യം സൃഷ്ടിച്ചത് ഒരു കൗതുകം ആയിരുന്നു .സ്വന്തം പട്ടം കാറ്റിന്റ്റെ ദിശയിൽ പറന്നുയരുന്നത് കണ്ടപ്പോൾ അവളും മറ്റുള്ളവരെ പോലെ സുന്ദരമായ തന്റ്റെ  പട്ടത്തെ ഓർത്തു അഹങ്കരിച്ചു   .ഒടുവിൽ നൂലുപൊട്ടിച്ചു പറന്നകന്ന തന്റ്റെ നിറഭേദമാർന്ന പട്ടത്തെയോർത്തു വിതുമ്പിക്കരയുന്ന അവൾ സ്വന്തം ഓർമ്മയിൽ തെളിഞ്ഞുനില്ക്കുന്നു .പട്ടം നഷ്ടപെട്ട എഴുവയസ്സുകാരിയെപോലെ ആണ് താൻ ഇന്നും എന്ന് അവൾ തിരിച്ചറിയുന്നു .നഷ്ടപെട്ടുപോയ തന്റ്റെ ജീവിതത്തിന്റ്റെ വസന്തകാലത്തെ ഓർത്ത്,ബാല്യത്തിലും യൗവനത്തിലും കണ്ട സുന്ദരസ്വപ്നങ്ങളെ ഓർത്ത് ഇരുളിന്റ്റെ മറവിൽ അവൾ ഇന്നും കണ്ണീരൊഴുക്കുന്നു.നിലതെറ്റി പായുന്ന പുഴവെള്ളത്തോടൊപ്പം അവളുടെ ആശ്രുകണളും ദൂരത്തേക്കു യാത്രയാകുന്നു . അവയെ നോക്കി യാത്രാമൊഴി എന്ന വിധം അവൾ മന്ത്രിക്കുന്നു ,"കണ്ണുനീർതുള്ളികളെ നിങ്ങള്ക്ക് വിട.. നിങ്ങളുടെ സ്വപ്നങ്ങൾ എങ്കിലും പൂവണിയട്ടെ"

Comments